കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരനായ കാസര്‍കോട് സ്വദേശി അബ്ദുള്‍ ഖയ്യൂമില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. വാച്ചിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 83.5 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ആദ്യമായാണ് വാച്ചിനുള്ളില്‍ കടത്തിയ സ്വര്‍ണം പിടികൂടുന്നത്.

Top