കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു ടിക്കറ്റ് ബുക്കിങ് തുടങ്ങി

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി, റിയാദ്, ദോഹ സര്‍വീസുകള്‍ക്കാണ് ബുക്കിങ് തുടങ്ങിയത്. ഡിസംബര്‍ ഒന്‍പതിനു രാവിലെ 10 നാണ് ആദ്യ സര്‍വീസ്. അബുദാബിയിലേക്കാണ് ആദ്യ സര്‍വ്വീസ്. രാത്രി 9.05നാണ് റിയാദ് സര്‍വീസ്.

അബുദാബി സര്‍വീസ് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് ഉണ്ടാവുക.

റിയാദ് – വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍

ദോഹ-തിങ്കള്‍, ചൊവ്വ, ബുധന്‍,ശനി ദിവസങ്ങളില്‍.

Top