കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് വീണ്ടും സ്വര്‍ണം പിടിച്ചെടുത്തു

കണ്ണൂര്‍: മട്ടന്നൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഒരു കിലോ സ്വര്‍ണമാണ് കോഴിക്കോട് താമരശേരി സ്വദേശി നടുക്കുന്നുമില്‍ ജംഷീര്‍ എന്നയാളില്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്. റോളര്‍ സ്‌കേറ്റിംഗ് ഷൂസിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് റിയാദില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഇയാളില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തത്. പരിശോധനയില്‍ റോളര്‍ സ്‌കേറ്റിംഗ് ഷൂസിനടിയില്‍ പ്രത്യേക രീതിയില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ ഇയാളുടെ ലഗേജില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

Top