കിയാലിന്റെ സിഎജി ഓഡിറ്റിങ് ഹൈക്കോടതി തള്ളി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ സിഎജി ഓഡിറ്റിങ് ഹൈക്കോടതി തടഞ്ഞു. കിയാല്‍ അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച് കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ്‌ അയച്ചു. വിമാനത്താവളം സ്വകാര്യ മേഖലയില്‍ ആണെന്നും 35% ഓഹരി മാത്രമേ സര്‍ക്കാരിന് ഉള്ളൂ എന്നും കിയാല്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ സിഎജി ഓഡിറ്റ് നടത്തേണ്ടതില്ലെന്നാണ് കിയാലിന്റെ ഹര്‍ജിയില്‍ പറയുന്നത്.

കിയാലില്‍ സിഎജി ഓഡിറ്റ് നടത്തിയില്ലെങ്കില്‍ മന്ത്രിമാര്‍ അടക്കം കിയാല്‍ ഡയറക്ടര്‍ ബോര്‍ഡിലുള്ളവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ജി കോടതി സ്റ്റേ ചെയ്തത്.

Top