കണ്ണൂരില്‍ പത്തരകിലോ കഞ്ചാവ് പിടികൂടി; പ്രതി ഒളിവില്‍

കണ്ണൂര്‍: കണ്ണൂരിലെ ഒരു വീട്ടില്‍ നിന്നും പത്തരകിലോ കഞ്ചാവ് പിടികൂടി. കണ്ണൂര്‍ തോട്ടടയില്‍ സമാജ് വാദി കോളനിക്ക് സമീപമുള്ള വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

പ്രതി ചില്ലറ വില്‍പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്‌. നര്‍ക്കോട്ടിക് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒഴിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top