കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ഒമ്പതു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ്

കണ്ണൂര്‍: കണ്ണൂരില്‍ പാമ്പുരുത്തിയില്‍ കള്ളവോട്ട് ചെയ്ത ഒമ്പതു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി, എഫ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലെ 166-ാം നമ്പര്‍ ബൂത്തില്‍ ഒന്‍പതു പേര്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു. അബ്ദുള്‍ സലാം, മര്‍ഷദ്, ഉനിയാസ്, കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുള്‍ സലാം, സാദിഖ് കെ.പി, ഷമല്‍, മുബഷിര്‍ എന്നിവരാണു കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്.

Top