കണ്ണൂരില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടി

കണ്ണൂര്‍: കണ്ണൂരില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടി. ചാലക്കുന്നില്‍ നിന്നാണ് പൊലീസ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. കോര്‍പറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനകത്ത് നിന്നുമാണ് 200 കിലോയോളം തൂക്കംവരുന്ന സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.

പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, സോഡിയം ക്ലോറൈഡ്, ചാര്‍കോള്‍, കരി തുടങ്ങിയ സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്.

എന്നാല്‍ സ്ഫോടക വസ്തുക്കള്‍ പടക്കനിര്‍മ്മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഉടമയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Top