കണ്ണൂര്‍ ജയിലില്‍ സിപിഐഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ് ഒമ്പത് പേര്‍ കുറ്റക്കാര്‍

centralprison_kannur

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഐഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ ആരൊക്ക എന്ന് കണ്ടെത്തി കോടതി. അമ്പലക്കുളങ്ങര കെ പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി.

സംഭവത്തില്‍ പവിത്രന്‍, ഫല്‍ഗുനന്‍, കെ പി രഘു, സനല്‍പ്രസാദ്, പി കെ ദിനേശന്‍, കൊട്ടക്ക ശശി, അനില്‍ കുമാര്‍, തരശിയില്‍ സുനി, പി വി അശേകന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

20 ജീവപര്യന്ത തടവുകാരും 11 വിചാരണ തടവുകാരും ഉള്‍പ്പെടെ 31 ആര്‍എസ്എസ് പ്രവര്‍ത്തകരാണു പ്രതികള്‍. 2004ഏപ്രില്‍ ആറിനാണ് സിപിഐഎം പ്രവര്‍ത്തകനായ കെ പി രവീന്ദ്രനെ ആര്‍.എസ്.എസ്.-ബി.ജെ.പിപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇരുമ്പ് പാര തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. ഏഴാം ബ്ലോക്കിന് മുന്നിലുണ്ടായ ആക്രമണത്തില്‍ ജയിലിലെ എട്ടാം ബ്ലോക്കിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച ആയുധങ്ങളാണ് ഉപയോഗിച്ചതെന്നു കണ്ടെത്തിയിരുന്നു.

Top