കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച 28 കാരന്റെ ആരോഗ്യനില ഗുരുതരം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 28കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ഡ്രൈവറായ പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്ത് സ്വദേശിയുടെ ആരോഗ്യ നിലയാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്.

ഇന്നലെയാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത ന്യുമോണിയ ബാധിച്ച് ഇരു ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരിക്കുന്നതെന്ന് പരിയാരം മെഡിക്കല്‍ കോളേജ് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

ജൂണ്‍ 14-നാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Top