തെരുവില്‍ കഴിയുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി പുനഃരധിവാസമെരുക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ നഗരത്തില്‍ തെരുവില്‍ കഴിയുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍. പ്രായമായ നിരവധി പേര്‍ കോവിഡ് കാലത്തും കണ്ണൂര്‍ നഗരത്തില്‍ തെരുവുകളില്‍ കഴിയുന്നുണ്ട്. അവരെ കോവിഡ് ടെസ്റ്റ് നടത്തി പുനഃരധിവസിപ്പിക്കുകയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍.

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും കോവിഡിന്റെ വാക്‌സിനേഷന്‍ പട്ടികയില്‍ ഇതുവരെ ഇടംപിടിക്കാത്തവും അടക്കമാണ് തെരുവില്‍ കഴിയുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തിരിച്ചടിയാകുകയും ചെയ്യുന്നതിനു പിന്നാലെയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ നടപടി ആരംഭിച്ചത്.

Top