കണ്ണൂർ സെൻട്രൽ ജയിലിൽ കവർച്ച : ഓഫീസിൽ സൂക്ഷിച്ചിരുന്ന 2 ലക്ഷത്തോളം രൂപ മോഷ്ടിച്ചു

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ വൻ മോഷണം. ജയിൽ കോംപൗണ്ടിനുള്ളിലെ ചപ്പാത്തി നിർമാണ യൂണിറ്റിന്റെ ഓഫീസിലാണ് മോഷണം നടന്നത്. രണ്ട് ലക്ഷത്തോളം രൂപയാണ് ഇവിടെ നിന്നും മോഷ്ടാക്കൾ കവർന്നത്.

ഇന്ന് പുലർച്ചെയോടെയാണ് മോഷണം നടന്നതെന്ന്  പൊലീസ് സംശയിക്കുന്നു. ജയിലിന്റെ പ്രധാന ഗെയിറ്റിന് സമീപത്തുള്ള ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ മേശവലിപ്പിൽ വെച്ചിരുന്ന 1,95,600 രൂപയാണ് കവർന്നത്. ഇവിടെ മുഴുവൻ സമയവും സായുധ സേനാംഗങ്ങൾ കാവൽ നിൽക്കാറുള്ളതാണ്.

സംഭവത്തെ തുടർന്ന് ടൗൺ  പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Top