കാല്‍നട യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമം; കാര്‍ മദ്യവില്‍പ്പന ശാലയിലേക്ക് പാഞ്ഞു കയറി

കണ്ണൂര്‍: പയ്യന്നൂരില്‍ നിയന്ത്രണം നിട്ട കാര്‍ മദ്യവില്‍പ്പന ശാലയിലേക്ക് പാഞ്ഞു കയറി. തലനാരിഴയ്ക്ക് ആണ് വന്‍ ദുരന്തം ഒഴിവായത്. കാല്‍നട യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കാര്‍ നിയന്ത്രണം വിട്ടത്.

പയ്യന്നൂര്‍ ചെറുപുഴയിലെ കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യ വില്‍പനശാലയുടെ ഒട്ട്‌ലെറ്റിലേക്കാണ്‌ വാഹനം ഇടിച്ചു കയറിയത്. കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും ആര്‍ക്കും വലിയ പരിക്കില്ലെന്നാണ് വിവരം.

Top