വാഹന പരിശോധന പുതിയ അടവുമായി വിദ്യാര്‍ത്ഥികള്‍

കണ്ണൂര്‍: പൊലീസിനെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരയെും പറ്റിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പിടിച്ച് പൊലീസ് ഒദ്യോഗസ്ഥര്‍. നമ്പര്‍ പ്ലേറ്റുകള്‍ ഒടിച്ചും ഉയര്‍ത്തി വച്ചുമാണ് ഇവര്‍ വാഹനം ഓടിച്ചത്. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം നടന്നത്.

അടുത്തിടയായി ഈ മേഖലയില്‍ ഹെല്‍മറ്റ് ധരിക്കാതെ പൊലീസിനെ വെട്ടിച്ച് പോകുന്നതിനെ തുടര്‍ന്നായിരുന്നു പരിശോധന ആരംഭിച്ചത്. അപ്പോഴാണ് പുതിയ അടവുമായി വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയത്.

ബൈക്കിന്റെ മുന്നിലെ നമ്പര്‍ പ്ലേറ്റ് രണ്ടുഭാഗത്തേക്ക് ഒടിച്ചു വച്ചും പിറകിലെ നമ്പര്‍ പ്ലേറ്റ് മുകളിലേക്ക് ഉയര്‍ത്തിയുമാണ് ഇവര്‍ പൊലീസിനെ പറ്റിക്കാന്‍ ശ്രമിച്ചത്. ഇങ്ങനെ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ പൊലീസിനെ വെട്ടിച്ച് വാഹനം ഓടിച്ച് പോയി. ഇതിനെ തുടര്‍ന്ന് തളിപ്പറമ്പ് പൊലീസിന് വിവരം കൈമാറുകയും ഇവരെ പിടികൂടുകയും ചെയ്തു.

ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ച് വച്ച് ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി വാഹനം പിടിച്ചെടുത്ത് കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Top