കണ്ണൂരില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടലില്‍ നിന്നും കണ്ടെത്തി

child-death

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടലില്‍ നിന്നും കണ്ടെത്തി. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ -പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് കടപ്പുറത്ത് നിന്നും കണ്ടെത്തിയത്.

കുട്ടിയെ ഇന്നലെ രാത്രി വീട്ടില്‍ ഉറക്കിടത്തിയിരുന്നുവെന്നും രാവിലെ കുട്ടിയെ കാണാതായെന്ന് കാട്ടിയാണ് രക്ഷിതാവ് പൊലീസില്‍ പരാതി നൽകിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Top