കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു ; ആരോഗ്യനില ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു. എളയാവൂര്‍ സ്വദേശി മിഥുനാണ് നെഞ്ചിലും കഴുത്തിലും കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ടോടെ വാരത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ വച്ച് മിഥുനെ ഒരാള്‍ ആക്രമിക്കുകയായിരുന്നു.

കുത്തേറ്റ മിഥുനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഥുന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്.

Top