ഗവര്‍ണറുടെ സാന്നിധ്യം; ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ കണ്ണൂര്‍ എംപിയും മേയറും പങ്കെടുക്കില്ല

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ കണ്ണൂരില്‍ നാളെ നടക്കുന്ന ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ വിട്ട് നില്‍ക്കാനൊരുങ്ങി കണ്ണൂര്‍ എംപി കെ സുധാകരനും മേയര്‍ സുമ ബാലകൃഷ്ണനും.

ഗവര്‍ണര്‍ ആരിഫ് ഖാന്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ഗവര്‍ണര്‍ അഭിപ്രായം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചത്.

നാളെയാണ് കണ്ണൂര്‍ സര്‍വ്വകലാശാല ക്യാംപസില്‍ ദേശീയ ചരിത്ര കോണ്‍ഗ്രസ് ആരംഭിക്കുന്നത്. അതേസമയം പരിപാടിക്കായി എത്തുന്ന ഗവര്‍ണര്‍ക്ക് നേരെ വന്‍ പ്രതിഷേധം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സാഹചര്യത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ക്ക് കണ്ണൂര്‍ എസ്പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല അക്രമങ്ങളുണ്ടായാല്‍ നേതാക്കള്‍ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

Top