ശബരിമല പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബി ജെ പി മാര്‍ച്ച്

BJP

കണ്ണൂര്‍: ശബരിമല പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബി ജെ പി മാര്‍ച്ച്. എന്നാല്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് ബി ജെ പി മാര്‍ച്ച് തടഞ്ഞത്.

ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടന വേദിയിലേക്ക് ബി ജെ പി മാര്‍ച്ച് നടത്തിയത്.

അതേസമയം കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇത് സന്തോഷിക്കേണ്ട നിമിഷമാണ്. കണ്ണൂര്‍ വിമാനത്താവളം കേരളത്തിന്റെ വികസനത്തിന്റെ പുതിയ തലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷം മുന്‍പ് ഉദ്ഘാടനം നടത്തനായി സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് സിപിഎം ഭരിച്ചിരുന്ന ഒരു പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള നിസഹരണം വിമാനത്താവളത്തിന്റെ നിര്‍മാണങ്ങളില്‍ താമസം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Top