കണ്ണൂര്‍ വികസന മാതൃകയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വികസന മാതൃകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. പദ്ധതി നടപ്പാക്കാന്‍ പ്രയത്‌നിച്ച സംസ്ഥാന സര്‍ക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളം ഇനി വരുന്ന വിമാനത്താവളങ്ങള്‍ക്ക് മാതൃകയാണെന്നും വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വ്വുണ്ടാക്കുമെന്നും സുരേഷ്പ്രഭു കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും ചേര്‍ന്നാണ് വിമാനത്താവള ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 185 യാത്രക്കാരുമായിട്ടാണ് ആദ്യ വിമാന യാത്ര.

ഉദ്ഘാടനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നഗരത്തില്‍ നടന്ന വിളംബര ഘോഷയാത്രയില്‍ ആയിരങ്ങളാണ് അണിനിരന്നത്. പാലോട്ട് പളളിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്രക്ക് മന്ത്രിമാരായ ഇ.പി ജയരാജന്‍,കടന്നപ്പളളി രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Top