ഇന്ത്യയില്‍ വലിപ്പത്തില്‍ എട്ടാം സ്ഥാനത്ത് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും

കണ്ണൂര്‍ : രാജ്യത്തെ വലിയ ടെര്‍മിനലുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ എട്ടാം സ്ഥാനവുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം.

നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ ഭാക്കി നില്‍ക്കെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം ഈ മാസം തന്നെ കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം.

കൂടുതല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുന്ന വിധത്തിലാണ് ടെര്‍മിനലിന്റെ നിര്‍മ്മാണം. കൂടാതെ 48 പരിശോധന കൗണ്ടറുകള്‍, 16 എമിഗ്രേഷന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവ എട്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ആഭ്യന്തര, രാജ്യാന്തര വിഭാഗങ്ങളിലായി 2000 യാത്രക്കാരെ ഒരേസമയം ഉള്‍ക്കൊള്ളാനാകുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Top