യന്ത്രത്തകരാര്‍; കണ്ണൂര്‍-അബുദാബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്ത് ഇറക്കി

തിരുവനന്തപുരം: യന്ത്രത്തകരാറിനെ തുടര്‍ന്ന് കണ്ണൂര്‍-അബുദാബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു.

അതേസമയം, യന്ത്രത്തകരാര്‍ വ്യക്തമായിട്ടും വിമാനം പറത്തിയതില്‍ ഗുരുതര ആരോപണമാണ് യാത്രക്കാര്‍ ഉന്നയിക്കുന്നത്. നേരത്തെ, യന്ത്രത്തകരാര്‍ മൂലം ഇതേ വിമാനത്തിന്റെ ഷാര്‍ജ സര്‍വീസ് ഒഴിവാക്കിയിരുന്നു.

Top