‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’; ചിത്രത്തിലെ പ്രണയ ഗാനം പുറത്ത്

ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍. ചിത്രത്തിലെ റൊമാന്റിക്ക് മെലഡി ഗാനമാണിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ദുല്‍ഖറും ഋതു വര്‍മയും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് പാട്ടില്‍. ഗാനം പുറത്തുവിട്ടപ്പോള്‍ തന്നെ നിരവധി പേരാണ് ഇതിനോടകം പാട്ട് കണ്ടത്.

പാട്ടിനും ചിത്രത്തിനും സംഗീതമൊരുക്കുന്നത് മസാലകോഫി ബാന്‍ഡാണ്. മസാല കോഫി സംഗീതമൊരുക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ് കണ്ണും കണ്ണും കൊള്ളൈയടിത്താല്‍. അതോടൊപ്പം ദുല്‍ഖറിന്റെ അഞ്ചാമത്തെ തമിഴ് ചിത്രം കൂടിയാണിത്.

Top