പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ ദുല്‍ഖറും കൂട്ടരും; ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’ ടീസര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’. ചിത്രത്തിന്റെ ടീസറാണിപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ദേസിംഗ് പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ഐടി പ്രൊഫഷണലിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. റിതു വര്‍മ്മ, രക്ഷന്‍, നിരഞ്ജനി അഹത്യന്‍ തുടങ്ങിയവര്‍ക്കൊപ്പം സംവിധായകന്‍ ഗൗതം വസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിനിമയുടെ ചിത്രീകരണം ചെന്നൈ, ഗോവ, ഡല്‍ഹി എന്നിവിടങ്ങളില്‍ ആയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം കെ എം ഭാസ്‌കരനാണ്. സംഗീതം നല്‍കുന്നത് മസാല കോഫിയും ഹര്‍ഷ വര്‍ധന്‍ രാമേശ്വറും ചേര്‍ന്നാണ്. നിര്‍മ്മാണം വയാകോം 18 സ്റ്റുഡിയോസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ്. ഈ മാസം 28ന് ചിത്രം തീയേറ്ററുകളിലെത്തുന്നതാണ്.

Top