ദുല്‍ഖറിന്റെ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളൈയ് അടിത്താല്‍’ ; കിടിലന്‍ ട്രെയ്‌ലര്‍ കാണാം

ദുല്‍ഖര്‍ സല്‍മാന്റെ 25ാമത് ചിത്രമായ കണ്ണും കണ്ണും കൊള്ളൈ അടിത്താലിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. ചിത്രം ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ്.

പുതുമുഖ സംവിധാനയകനായ ദേസിങ് പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സിദ്ദ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മീര എന്നാണ് റിതുവിന്റെ കഥാപാത്രത്തിന്റെ പേര്. കാലിസെന്ന വേഷം രക്ഷനും ശ്രേയയായി നിരഞ്ജിനിയും വേഷമിടുന്നു. മസാല കോഫി ബാന്റാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണിയിലൂടെ തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ടനടനായി മാറിയ ദുല്‍ഖര്‍ വീണ്ടും മറ്റൊരു പ്രണയ ചിത്രവുമായി എത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമാ രംഗത്ത് ആറുവര്‍ഷം പിന്നിടുന്ന ദുല്‍ഖറിന്റ 25ാമത്തെ ചിത്രമാണിത്. സോളോ, വായൈ മൂടി പേസവും എന്നീ സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ദുല്‍ഖറിനെ തമിഴ് സിനിമാ പ്രേമികള്‍ക്ക് ഇഷ്ടമാണ്.

Top