kannoor – fire –

കണ്ണൂര്‍: വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ പ്‌ളൈവുഡ് ഫാക്ടറിയില്‍ വന്‍ തീ പിടുത്തം. പുലര്‍ച്ചെ രണ്ടരയോടെയാണ് ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. ആളപായമില്ല, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തി രാവിലെ എട്ടു മണിയോടെ തീ പൂര്‍ണമായും അണച്ചു.

തീപിടുത്തത്തില്‍ കോടികളുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഫാക്ടറിയില്‍ നിര്‍മിച്ച നൂറ് കണക്കിന് പ്‌ളൈവുഡ് ഷീറ്റുകളും ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങളും കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

Top