ശബരിമലയില്‍ കന്നിമാസ പൂജ; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് 5 മണി മുതല്‍

പത്തനംതിട്ട: ശബരിമലയില്‍ കന്നിമാസ പൂജകള്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. ഒരു ദിവസം 15000 പേര്‍ക്കാണ് ദര്‍ശനാനുമതി.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം.

 

Top