യൂടൂബില്‍ സൂപ്പര്‍ ഹിറ്റായി സിഐഎയിലെ ദുല്‍ഖറിന്റെ പ്രണയ ഗാനം കണ്ണില്‍ കണ്ണില്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കോമ്രേഡ്‌സ് ഇന്‍ അമേരിക്ക (സിഐഎ)യിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. കണ്ണില്‍ കണ്ണില്‍ എന്ന ഗാനമാണു പുറത്തുവന്നത്. ഗാനത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണമിട്ടിരിക്കുന്നത്. ഹരിചരണും സയനോര ഫിലിപ്പും ചേര്‍ന്നാണ് ഈ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഷിബിന്‍ ഫ്രാന്‍സിസ് ആണ് എഴുതിയത്. അന്‍വര്‍ റഷീദും അമല്‍ നീരദും ചേര്‍ന്നാണു നിര്‍മ്മാണം.

Top