ഉദയാനിധി സ്റ്റാലിന്‍ – തമന്ന ചിത്രം ‘കണ്ണൈ കലൈമാനെ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

kanne-kalaimane

ചെന്നൈ: ഉദയാനിധി സ്റ്റാലിന്‍- തമന്ന ജോഡികളുടെ പുതിയ ചിത്രം കണ്ണൈ കലൈമാനെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സീനു രാമസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉദയാനിധി സ്റ്റാലിന്‍ സീനു രാമസ്വാമി എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കണ്ണൈ കലൈമാനെ.

ചിത്രത്തില്‍ കര്‍ഷകനായിട്ടാണ് ഉദയനിധി സ്റ്റാലിന്‍ വേഷമിടുന്നത്. തമന്ന ബാങ്ക് മാനേജറുടെ വേഷവും കൈകാര്യം ചെയ്യുന്നു. ധര്‍മധുരൈ എന്ന ചിത്രത്തിനു ശേഷം തമന്നയും സീനുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കണ്ണൈ കലൈമാനെ.

വൈരമുത്തുവിന്റെ വരികള്‍ക്ക് യുവന്‍ ശങ്കര്‍ രാജയാണ് ഈണം നല്‍കുന്നത്. നിര്‍മാണം റെഡ് ജെയിന്റ് മൂവീസ്.

Top