മറ്റുള്ളവര്‍ക്ക് അംഗീകാരം ലഭിക്കുമ്പോള്‍ പാരവയ്ക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നം; കണ്ണന്താനം

Kannanthanam

കൊച്ചി: പത്മഭൂഷണ്‍ നേടിയ നമ്പി നാരായണനെ വിമര്‍ശിച്ച ടി. പി സെന്‍കുമാറിന് മറുപടിയുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരാള്‍ക്ക് ഒരു അംഗീകാരം ലഭിക്കുമ്പോള്‍ പാരവയ്ക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നമാണെന്നാണ് കണ്ണന്താനം വിമര്‍ശിച്ചത്.

മറ്റൊരു വ്യക്തിക്ക് അംഗീകാരങ്ങള്‍ കിട്ടുമ്പോള്‍ നാം സന്തോഷിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്, സെന്‍കുമാര്‍ ബിജെപി അംഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതു മലയാളിക്ക് അംഗീകാരം ലഭിച്ചാലും എല്ലാ മലയാളികളും ഒരുമിച്ച് ആഘോഷിക്കുകയാണ് വേണ്ടത്. എന്നാല്‍ എന്തു നല്ല കാര്യം ലഭിച്ചാലും അതിന് പാരവയ്ക്കാന്‍ മുന്‍പിലുണ്ടാവുന്നതും മലയാളിതന്നെയാണ്. അതൊരു ഡിഎന്‍എ പ്രശ്‌നമാണെന്നും കണ്ണന്താനം പറയുന്നു.

Top