ദുരിതാശ്വാസ ക്യാമ്പിലാണ് ഉറക്കമെന്ന് കണ്ണന്താനം ! സോമനാഗുലിസം ആണോ എന്ന് പരിഹാസം

തിരുവനന്തപുരം: ഒരു രാത്രി ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചെന്ന കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാലയിട്ട് മലയാളികള്‍.

ഇതുവരെ വന്ന പതനായിരത്തോളം കമന്റുകളില്‍ ഭൂരിഭാഗവും കണ്ണന്താനത്തെ പരിഹാസംകൊണ്ട് മൂടിയിരിക്കുകയാണ്.

സാര്‍ ഉറങ്ങുമ്പോള്‍ അറിയാതെ ഫോട്ടോ എടുത്തതാണോ എന്നും, സോമനാഗുലിസം ആണോ എന്നും പലരും പരിഹസിക്കുന്നു. ഇത്തരം ഷോ ഓഫുകള്‍ നടത്തേണ്ട സമയമല്ലെന്നും കമന്റുകളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പിലാണ് കേന്ദ്രമന്ത്രി ഉറങ്ങാന്‍ തീരുമാനിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കണ്ണന്താനം ഇക്കാര്യം പങ്കുവെച്ചത്. ക്യാമ്പില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങളും പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍, പോസ്റ്റിട്ട് നിമിഷ നേരം കൊണ്ട് സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

Top