കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്ന് കണ്ണന്താനം

Alphons Kannanthanam

ന്യൂഡല്‍ഹി: കേരളത്തില്‍ തീവ്രവാദം വളര്‍ന്നുവെന്നും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം അഫ്ഗാനിസ്ഥാന് സമാനമാകുമെന്നും ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും തീവ്രവാദത്തിന് വളമിടുകയാണെന്നും ബിജെപി നേതാവ് പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് കണ്ണന്താനത്തിന്റെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്.

‘കേരളത്തില്‍ താലിബാന്‍വത്കരണം നടക്കുന്നുണ്ട്. പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ 25 വര്‍ഷമായി താലിബാനിസം വളരുകയാണ്. കേരളം അടുത്ത് അഞ്ച്-പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു അഫ്ഗാനിസ്ഥാനായി മാറും.’ കണ്ണന്താനത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top