പാര്‍ട്ടിയില്‍ എത്തുന്നവര്‍ക്കെല്ലാം സീറ്റ് ലഭിക്കണമെന്നില്ല; അല്‍ഫോണ്‍സ് കണ്ണന്താനം

alphons kannanthanam

ന്യൂഡല്‍ഹി: പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്കെല്ലാം സ്ഥാനം കിട്ടണമെന്നില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബി ജെ.പി.യില്‍ പുറത്ത് നിന്ന് വന്നവരെ കൂടാതെ തന്നെ മിടുക്കരായ നേതാക്കളുണ്ടെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചര്‍ച്ച നടത്തി വരികയാണണെന്നും ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമാകുമെന്നും കണ്ണന്താനം വ്യക്തമാക്കി.

കോട്ടയത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.സി. തോമസ് നേരത്തേ കഴിവു തെളിയിച്ചയാളാണ് അതിനാല്‍ തന്നെ കോട്ടയത്ത് പാര്‍ട്ടിക്ക് പ്രതീക്ഷയുണ്ടെന്നും, കേരളാ കോണ്‍ഗ്രസ് എമ്മിലെ തമ്മിലടി ബിജെപിക്ക് പ്രയോജനം ചെയ്യുമെന്നും, ആര്‍ക്ക് വോട്ടുചെയ്യുന്നതാണ് നല്ലതെന്ന് ജനങ്ങള്‍ ചിന്തിക്കുമെന്നും അല്‍ഫോണ്‍സ് പറയുന്നു.

തര്‍ക്കങ്ങളുണ്ടായേക്കാം, ചോദ്യം ചെയ്യാനുള്ള അവസരം ജനാധിപത്യം നല്‍കുന്നുമുണ്ട്. എന്നാല്‍ അവസാന തീരുമാനം തിരഞ്ഞെടുപ്പ് ഓഫീസറുടേതാകും. ബി.ജെ.പി. അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കേരളാ നേതാക്കള്‍ ബിജെപി ആസ്ഥാനത്തെത്തി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ടോം വടക്കന്റെ പേരില്ലെന്നും. വടക്കന്റെ കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മത്സരിക്കുന്ന കാര്യത്തില്‍ താന്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മാര്‍ച്ച് 14 നാണ് കോണ്‍ഗ്രസ്സ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ അംഗത്വം എടുത്തത്. അദ്ദേഹത്തിന്റെ ചുവട് മാറ്റം അപ്രതീക്ഷിതവും,കോണ്‍ഗ്രസ്സിന് തിരിച്ചടിയുമായിരുന്നു.

Top