മരട് ഫ്‌ളാറ്റും സിനിമയാകുന്നു; ചിത്രം ‘മരട് 357’ല്‍ അണിനിരക്കാന്‍ പ്രമുഖ താര നിരയെന്ന് റിപ്പോര്‍ട്ട്

യറാം ചിത്രമായ പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മരട് 357. കൊച്ചിയിലെ മരട് ഫ്‌ളാറ്റിനെ പറ്റിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം.

മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് ചിത്രമൊരുങ്ങുന്നത്. അഞ്ചാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. ഛായാഗ്രഹണം രവി ചന്ദ്രനാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വ്വഹിക്കുന്നു.

Top