ശത്രുവിനെതിരെ വിശാല ഐക്യമുന്നണി വേണം ; മുഖ്യമന്ത്രിക്ക് മറുപടിയുമായി കാനം

kanam pinaray

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്

ഇന്ത്യയെന്നാല്‍ കേരളം മാത്രമല്ലെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞ കാനം, ശത്രുവിനെതിരെ വിശാല ഐക്യമുന്നണി വേണമെന്നും അറിയിച്ചു. കേരളത്തിലെ സ്ഥിതിവെച്ച് കാര്യങ്ങള്‍ വിലയിരുത്തരുത്, സാഹചര്യങ്ങളനുസരിച്ച് നിലപാടുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തെ പ്രതീക്ഷയോടെ കാണുന്നവരെ നിരാശപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന സമ്മേളന വേദിയില്‍ ‘ഇടതുപക്ഷം – സാദ്ധ്യതയും പ്രതീക്ഷകളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ കൂട്ടാനാകില്ലെന്നും മുന്‍കാല അനുഭവം അതാണെന്നും പിണറായി നേരത്തെ പറഞ്ഞിരുന്നു. ഏച്ചുകെട്ടിയ സഖ്യം ഒരിക്കലും നിലനില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷവും ജനാതിപത്യവാദികളും കോണ്‍ഗ്രസിനെ കൈവിട്ടുവെന്നും പിണറായി വ്യക്തമാക്കി.

ബി.ജെ.പിക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. എന്നാല്‍ അത് കോണ്‍ഗ്രസുമായി ചേര്‍ന്നാകരുത്. വര്‍ഗീയതയ്ക്കും സാമ്രാജ്യത്വത്തിനും എതിരെ പൊരുതിയ പാരമ്പര്യമൊന്നും ഇപ്പോള്‍ കോണ്‍ഗ്രസിനില്ല. ഗുജറാത്തിലടക്കം പ്രതിഫലിച്ചത് അതാണ്. അതുകൊണ്ട് കോണ്‍ഗ്രസുമായി ഒരു സഖ്യവും ഇടതുപക്ഷത്തിന് സാധ്യമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനെ ന്യൂനപക്ഷവും ജനാധിപത്യ വാദികളും കൈവിട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top