കണ്ണമ്പ്ര ഭൂമി ഏറ്റെടുക്കല്‍ ക്രമക്കേട്: എ.കെ ബാലനെതിരെ ആരോപണം

പാലക്കാട്; കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമിയേറ്റെടുക്കല്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.കെ ബാലനെതിരെ ആരോപണം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.

ഭൂമി ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ സിപിഐഎം നടപടിയെടുത്തതിന് പിന്നാലെയാണ് വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തയാറാകുന്നത്. രണ്ടരക്കോടി രൂപയുടെ ക്രമക്കേടില്‍ എ.കെ ബാലന് പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

എ.കെ ബാലന്‍ അറിയാതെ ഒരിടപാടും നടക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ പറഞ്ഞു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും എ.കെ ബാലനും സിഐഡി കളിച്ച് നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിന്റെ പരിഹാസം.

 

Top