കന്നഡ നടി കിഷോരി ബല്ലാല്‍ അന്തരിച്ചു

ബെംഗളൂരു: കന്നഡ നടി കിഷോരി ബല്ലാല്‍ (75) അന്തരിച്ചു. പ്രമുഖ ഭരതനാട്യം നര്‍ത്തകന്‍ എന്‍. ശ്രീപദി ബല്ലാലിന്റെ ഭാര്യയാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു കിഷോരി. ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വച്ചായിരുന്നു മരണം.

1960-കളിലാണ് ദക്ഷിണ കന്നഡ സ്വദേശിയായ കിഷോരി സിനിമയില്‍ സജീവമായത്. 70-ഓളം ചിത്രങ്ങളില്‍ സഹനടിയായും താരം അഭിനയിച്ചിട്ടുണ്ട്. അമ്മവേഷങ്ങളിലായിരുന്നു താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത് 1960ല്‍ പുറത്തിറങ്ങിയ ‘ഇവളെന്ത ഹെന്ദ്തി’ എന്ന ചിത്രത്തിലൂടെയാണ്. ‘ആശ്ര’, ‘നാനി’, ‘റിങ് റോഡ്’ , ‘കാരി ഓണ്‍ മറാത്ത’, ‘ബോംബൈ മിഠായി’, ‘കെംപഗൗഡ’, ‘അക്ക തങ്കി’, എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

Top