ശബരിമല വിധിക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങുന്നത് ദുരന്തം: നരേന്ദ്ര നായക്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിലെ സ്ത്രീകള്‍ തന്നെ തെരുവിലിറങ്ങുന്നത് ദുരന്തമാണെന്ന് യുക്തിവാദിയും കന്നട എഴുത്തുകാരനുമായ നരേന്ദ്ര നായക് പറഞ്ഞു. കേരള സര്‍വ്വകലാശാല യൂണിയന്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തിയശേഷം തിരുവനന്തപുരം വി.ജെ.റ്റി. ഹാളില്‍ ,സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്ന് നരേന്ദ്ര നായക് പറഞ്ഞു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശാരീരിക ബുദ്ധിമുട്ടുകളുടെ പേരില്‍ സ്ത്രീക്ക് അവകാശം നിഷേധിക്കുന്നത് എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Top