കാറപകടം; കന്നഡ ടി.വി – സിനിമ താരം മെബീന മൈക്കിള്‍ അന്തരിച്ചു

ന്നഡ ടി.വി.-സിനിമാ താരം മെബീന മൈക്കിള്‍ (22) കാറപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ ദേവിഹള്ളിയില്‍ വെച്ചായിരുന്നു അപകടം.

ബെംഗളൂരുവില്‍ നിന്നും മടിക്കേരിയിലേക്ക് പോകുകയായിരുന്ന നടിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കള്‍ ഇപ്പോഴും ആശുപത്രിയിലാണ്, അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു ടി.വി. റിയാലിറ്റി ഷോയില്‍ നിന്നാണ് മെബീന മോഡലിങ്ങിലേക്കും പിന്നീട് സിനിമാ-സീരിയല്‍ രംഗത്തേക്കും കടന്നു വന്നത്.

Top