ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലെറി’ല്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ്‍കുമാർ പ്രധാന വേഷത്തിലെത്തും

നുഷിന്റേതായി പ്രഖ്യാപിച്ച പുതിയ സിനിമ ‘ക്യാപ്റ്റൻ മില്ലെര്‍’. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലെര്‍’ എന്ന ചിത്രത്തില്‍ കന്നഡയില്‍ സൂപ്പർ താരം ശിവ രാജ്‍കുമാർ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ശിവ രാജ്‍കുമാർ അവതരിപ്പിക്കുക. ചിത്രത്തില്‍ പ്രിയങ്ക മോഹൻ ആണ് നായിക. തെലുങ്കിലെ യുവ നായകൻ സുന്ദീപ് കിഷനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സത്യജ്യോതി ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

Top