കന്നഡ കവിയും സാഹിത്യ നിരൂപകനുമായ സുമതീന്ദ്ര നാഡിഗ് അന്തരിച്ചു

ബാംഗ്ലൂര്‍: പ്രശസ്ത കന്നഡ കവി ഡോ.സുമതീന്ദ്ര നാഡിഗ് (83) അന്തരിച്ചു. സാഹിത്യ നിരൂപകന്‍ കൂടിയായിരുന്ന അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബാംഗ്ലൂരില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം.

കര്‍ണാകയിലെ ചിക്കമംഗലൂരില്‍ 1935 ലായിരുന്നു സുമതീന്ദ്ര ജനിച്ചത്. ആധുനിക സാഹിത്യത്തില്‍ മുഖ്യധാരയില്‍ ഉണ്ടായിരുന്ന സുമതീന്ദ്രയുടെ പ്രധാന കൃതികളാണ് ദാമ്പത്യ ഗീത, പഞ്ചഭൂത, ഖണ്ഡകാവ്യ സമാഹരം. ബാലകൃതികളും ചെറുകഥകളും നിരൂപണ ഗ്രന്ഥങ്ങളും അദ്ദേഹം സാഹിത്യ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.

കര്‍ണാടക സാഹിത്യ അക്കാഡമി അവാര്‍ഡ്,സാഹിത്യ പുരസ്‌ക്കാര്‍,നിരജ്ഞന പ്രശസ്തി,കെമ്പ ഗൗഡ പുരസ്‌ക്കാരങ്ങള്‍ അടക്കം നിരവധി അംഗീകാരങ്ങളാണ് സാഹിത്യ ലോകത്ത് നിന്ന് അദ്ദേഹത്തിന് ലഭിച്ചത്.

Top