Kannada actress Ramya against RSS

മൈസൂരു: പാക്കിസ്ഥാന്‍ പരാമര്‍ശത്തിന്റെ വിവാദം കെട്ടടങ്ങും മുമ്പ് വീണ്ടും വിവാദ പ്രസ്താവനയുമായി കന്നഡ നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ ഭാഗമല്ല ആര്‍എസ്എസ് എന്നും ബ്രിട്ടീഷുകാരുമായി കൈകോര്‍ക്കുകയാണ് ആര്‍എസ്എസ് ചെയ്തതെന്നും രമ്യ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നതെന്നും രമ്യ വ്യക്തമാക്കി.

പാകിസ്താന്‍ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നേതാക്കളുടെ പ്രതിഷേധവും, തുടര്‍ന്ന് തനിക്കെതിരെ സോമാര്‍പ്പേട്ടിലെ കോടതിയില്‍ നല്‍കിയ പരാതിയോടും പ്രതികരിക്കുകയായിരുന്നു നടി രമ്യ.

തന്റെ ദേശീയതയില്‍ സംശയിക്കുന്നവര്‍ സംശയിക്കട്ടെ. സംസ്‌കാരവും മതവും ജാതിയുമെല്ലാം വിവിധമാണെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായിരിക്കണം. ജനങ്ങളുടെ ഐക്യം നിലനിര്‍ത്തുന്നതിന് അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. മറ്റുള്ളവരെ നാം സ്‌നേഹിക്കുന്നത് പോലെ രാജ്യത്തിനോടും സ്‌നേഹം പുലര്‍ത്തണമെന്നും രമ്യ പറഞ്ഞു.

Top