അഭിനയത്തിന്റെ ശാരദ ദേവി അന്തരിച്ചു

ബെംഗളുരു: മുതിര്‍ന്ന നടി ജയന്തി അന്തരിച്ചു. 76 വയസായിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് ബെംഗളുരുവിലെ വസതിയില്‍ വച്ചാണ് അന്തരിച്ചത്. തെന്നിന്ത്യന്‍ സിനിമകളിലെ സ്ഥിര സാന്നിധ്യം ആയിരുന്നു ജയന്തി. അഭിനയത്തിന്റെ ശാരദ ദേവി എന്നറിയപ്പെട്ടിരുന്ന ജയന്തി കന്നടയ്ക്ക് പുറമെ ഹിന്ദി, മറാഠി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 500ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

എംജിആര്‍, കന്നട സൂപ്പര്‍സ്റ്റാര്‍ ഡോ. രാജ്കുമാര്‍ എന്നിവരോടൊപ്പം അഭിനയിച്ചിട്ടുള്ള ശാരദ 1960-80 കാലയളവില്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടി ആയിരുന്നു. ഏഴ് തവണ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും മികച്ച നടിക്കുള്ള രാഷ്ട്രപതിയുടെ മെഡലുമടക്കം നിരവധി അവാര്‍ഡുകള്‍ ജയന്തി നേടിയിട്ടുണ്ട്.

പാലാട്ടു കോമന്‍, കാട്ടുപൂക്കള്‍, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗര്‍ണമി, വിലക്കപ്പെട്ട കനി എന്നിവയാണ് ജയന്തിയുടെ മലയാള ചിത്രങ്ങള്‍.

 

Top