പുനീതിന് അനുശോചനം അറിയിച്ച് ഇന്ത്യന്‍ താരനിര, വാവിട്ട് നിലവിളിച്ച് ആരാധകര്‍

ബെംഗളൂരു: കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ വിയോഗം ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ആദരാഞ്ജലികളുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, സോനു സുഡ്, പ്രകാശ് രാജ്, റഹ്‌മാന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവീനോ തോമസ് തുടങ്ങി നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തി.

 

 

പുനീതിനെ പ്രവേശിപ്പിച്ചു എന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരുടെ ഒഴുക്കായിരുന്നു ആശുപത്രിയിലേക്ക്. നടന്‍ യഷ്, കര്‍ണാടക മുഖ്യമന്ത്രി അടക്കം നിരവധിതാരങ്ങള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞതോടെ ആരാധകര്‍ വാവിട്ട് നിലവിളിക്കുകയായിരുന്നു. പുനീത് രാജ്കുമാറിന്റെ പെട്ടെന്നുള്ള മരണം ആശുപത്രി പരിസരമാകെ സങ്കടക്കടലാക്കി മാറ്റി.

https://twitter.com/RaashiiKhanna_/status/1454020372005744641?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1454020372005744641%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2021%2F10%2F29%2Fkannada-actor-puneeth-rajkumar-dies-celebs-fans-pay-condolence-tweets.html

അപ്പു എന്ന് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്ന പുനീത് പ്രശസ്ത നടന്‍ രാജ്കുമാറിന്റെ മകനാണ്. അമ്മ പാര്‍വതമ്മ. മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാല താരമായിട്ടായിരുന്നു തുടക്കം. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ല്‍ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സംസ്ഥാന പുരസ്‌കാരവും രണ്ടു തവണ സ്വന്തമാക്കി. 2002ലിറങ്ങിയ ‘അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയില്‍ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്. അഭി, വീര കന്നഡിഗ. റാം, അന്‍ജാനി പുത്ര തുടങ്ങിയ ചിത്രങ്ങളില്‍ നായകനായിരുന്നു.

ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നുരാവിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. യാതൊരുവിധത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും പിനീത് രാജുമാറിന് നേരത്തെ ഉണ്ടായിരുന്നില്ല. പൂര്‍ണ ആരോഗ്യവാനായ പുനീത് ഫിറ്റ്നസ്റ്റ് ഫ്രീക്കുമാണ്. പെട്ടന്നുള്ള വാര്‍ത്തയുടെ നടുക്കത്തിലാണ് ആരാധകരും വേണ്ടപ്പെട്ടവരും.

‘യുവരത്‌ന’യാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ കന്നഡ ചിത്രമായ ‘മൈത്രി’യില്‍ അതിഥി താരമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭാര്യ: അശ്വിനി രേവന്ത്. മക്കള്‍: ധൃതി, വന്ദിത.

Top