മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

ര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും പ്രമുഖ കന്നഡ നടനുമായ നിഖില്‍ കുമാരസ്വാമിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. മുന്‍മന്ത്രി എം കൃഷ്ണപ്പയുടെ സഹോദരന്റെ മകള്‍ രേവതി ആണ് വധു. ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.

മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ മന്ത്രി എച്ച് ഡി രേവണ്ണ, തുടങ്ങിയവരും നിരവധി രാഷ്ട്രീയ നേതാക്കളും ചലചിത്രതാരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

ജാഗ്വാര്‍, സീതാരാമ കല്യാണ, കുരുക്ഷേത്ര തുടങ്ങിയ കന്നഡ ചിത്രങ്ങളിലാണ് നിഖില്‍ അഭിനയിച്ചത്.

Top