നികുതിദായകര്‍ 4% ബാക്കിയുള്ളവര്‍ ഇവരുടെ ആശ്രിതര്‍ ;വിവാദ പ്രസ്താവനയുമായി കങ്കണ

പൗരത്വഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പലരും വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധവുമായി എത്തുന്നുണ്ട്. സിനിമാ താരങ്ങളുള്‍പ്പെടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് തെരുവിലിറങ്ങി.

ഇതിനിടയില്‍ പൗരത്വഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി എത്തിയിരുക്കുകയാണ് ബോളിവുഡ് നടി കങ്കണ റനൗട്ട്. ഇന്ത്യയിലെ നികുതിദായകര്‍ നാലു ശതമാനം മാത്രം. ബാക്കി മുഴുവന്‍ ഇവരുടെ ആശ്രിതര്‍ മാത്രമാണ് എന്നാണ് കങ്കണ പറഞ്ഞത്. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. ഇവര്‍ ട്രെയിനോ ബസോ മറ്റും കത്തിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യരുതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

 

Top