കഞ്ചിക്കോട് കാര്‍ തടഞ്ഞുനിര്‍ത്തി നാലരക്കോടി രൂപ കൊള്ളയടിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കാര്‍ തടഞ്ഞുനിര്‍ത്തി നാലരക്കോടി രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ കോടാലി സ്വദേശി ശ്രീജിത്തിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കവര്‍ച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്നംഗ സംഘത്തെ കാര്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. മൂന്ന് കാറുകളിലും ടിപ്പര്‍ ലോറിയിലുമായി എത്തിയ 15 അംഗ സംഘമാണ് പണം കൊളളയടിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിന് കുറുകെ ടിപ്പര്‍ ലോറി നിര്‍ത്തിയിട്ടായിരുന്നു കവര്‍ച്ച. കേസില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തൃശൂര്‍ കോടാലി സ്വദേശി ശ്രീജിത്തിനെയാണ് കസബ പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപയും കണ്ടെടുത്തു. ഇതോടെ കവര്‍ച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോകും. അതേസമയം, പണം കടത്തിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന വാഹനങ്ങളില്‍ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top