കോമഡി ഹൊറര്‍ ചിത്രം കാഞ്ചന 3: ട്രെയിലര്‍ റിലീസ് ചെയ്തു

രാഘവ ലോറന്‍സ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കാഞ്ചന 3 യുടെ ട്രെയിലര്‍ റിലീസ് ചെയ്തു.കോമഡി ഹൊറര്‍ ചിത്രമായ കാഞ്ചന 3 ലോറന്‍സ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാരാകുന്നത്. കോവയ് സരള, കബീര്‍, മനോബാല എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

ചിത്രത്തിലെ സംഗീതം ഒരുക്കിരിക്കുന്നത് എസ് തമ്മന്‍ ആണ്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ലൈനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഏപ്രില്‍ 19ന് പ്രദര്‍ശനത്തിന് എത്തും.

Top