90 കോടി കളക്ഷന്‍ നേടി കാഞ്ചന3; തിയേറ്ററുകളില്‍ മികച്ച പ്രതികരണം

രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ചിത്രം കാഞ്ചന 3 , മികച്ച പ്രതികരണമാണ് തിയേറ്ററുകലില്‍ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 90 കോടി കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാരായി ത്തെിയിരിക്കുന്നത്. കോവയ് സരള, കബീര്‍, മനോബാല എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലെ സംഗീതം ഒരുക്കിരിക്കുന്നത് എസ് തമ്മന്‍ ആണ്.

Top