കാഞ്ചന 3 ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

രാഘവ ലോറന്‍സ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കാഞ്ചന 3. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘നന്‍ബനുക്ക്’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്.സരവെടി ശരവണന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

കോമഡി ഹൊറര്‍ ചിത്രമായ കാഞ്ചന 3 ലോറന്‍സ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാരാകുന്നത്. കോവയ് സരള, കബീര്‍, മനോബാല എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

ചിത്രത്തിലെ സംഗീതം ഒരുക്കിരിക്കുന്നത് എസ് തമ്മന്‍ ആണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലൈനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഏപ്രില്‍ 19ന് പ്രദര്‍ശനത്തിന് എത്തും.

Top