പിടിച്ചെടുത്ത 63,878 കിലോഗ്രാം കഞ്ചാവ് പൊലീസ് തീയിട്ട് നശിപ്പിച്ചു

വിശാഖപട്ടണം: വിവിധയിടത്തു നിന്ന് പിടിച്ചെടുത്ത 63,878 കിലോഗ്രാം കഞ്ചാവ് പൊലീസ് തീയിട്ട് നശിപ്പിച്ചു.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 455 കേസുകളിലായി പിടിച്ച 15 കോടിയോളം വില വരുന്ന കഞ്ചാവാണ് തീവെച്ച് നശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രക്കുകളിലും വാനുകളിലുമായി എല്ലാ ജില്ലകളില്‍ നിന്നും പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് എത്തിച്ചത്.

കഞ്ചാവ് കടത്തുന്ന സംഘങ്ങള്‍ ഉള്‍പ്രദേശങ്ങളില്‍ കര്‍ഷകരെ കഞ്ചാവ് ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഇത് മുന്നില്‍ കണ്ട് കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Top