ലോകസഭയിലേക്ക് മത്സരിക്കാനൊരുങ്ങി കനിമൊഴി; ആദ്യ പടിയായി തൂത്തുക്കുടി സന്ദര്‍ശനം

ചെന്നൈ: ലോക്‌സഭ തിരഞ്ഞടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങി ഡി.എം.കെ വനിതാ നേതാവും രാജ്യസഭാ എം.പിയുമായ കനിമൊഴി. തുത്തുകുടി നിയമസഭാമണ്ഡലത്തിലാണ് കനിമൊഴി മത്സരിക്കുക. രണ്ട് തവണ രാജ്യസഭാംഗമായ കനിമൊഴിയുടെ സഭാ കാലാവധി ജുലൈയില്‍ അവസാനിക്കും.

ലോകസഭയിലേക്ക് മത്സരിക്കുന്നതിന്റെ ആദ്യ പടിയായി കനിമൊഴി തൂത്തുക്കുടിയില്‍ സന്ദര്‍ശനം നടത്തും. ജില്ലയിലെ ഡി.എം.കെയുടെ ഗ്രാമസഭയിലും നേതാവ് പങ്കെടുക്കുമെന്നാണ് സൂചന. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനാണെന്നും ഏത് മണ്ഡലത്തില്‍ മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചാലും അനുസരിക്കുമെന്നും കനിമൊഴി വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷന്റെ തീരുമാനമാണ് താന്‍ അനുസരിക്കുന്നതെന്നും കനിമൊഴി മാധ്യമങ്ങളോട് വ്യക്തമാക്കി.

.

Top